"ല്ലെ പോന്നെ ആരാന്ന് അറിയാമോ?"
തിരിഞ്ഞു നോക്കിയപ്പോള്‍ വെളുത്ത മുണ്ടും ഷര്‍ട്ടും (അതോ ജുബ്ബയോ) അണിഞ്ഞു ഒരു ചെറിയ കറുത്ത മനുഷ്യന്‍ കക്ഷത്തിലൊരു കറുത്ത തുകല്‍ ബാഗും ഇടുക്കി, കയ്യില്‍ ഒരു നരച്ച കാലന്‍ കുടയും പിടിച്ചു ധൃതിയില്‍ വിജനമായ പാതയിലൂടെ നടന്നു പോകുന്നതാണ്. മുഖം കാണാന്‍ കഴിഞ്ഞില്ല. എന്താണയാള്‍ക്കിത്ര പ്രത്യേകത എന്നഭാവത്തില്‍ നിന്ന എന്റെ സന്ദേഹ നിവൃത്തിക്കായി ഐവാന്‍ പറഞ്ഞു
" അതാണ് കെ. രാഘവന്‍"
"ആരാ അയാള്?"
അന്നൊക്കെ പാട്ട് എന്ന് പറഞ്ഞാല്‍ ആകെ അഞ്ചാറു പേരെ നമ്മുടെ ഡാറ്റാ ബെയിസില്‍ ഉള്ളൂ. എ. എം. രാജാ, യേശുദാസ്, ജയചന്ദ്രന്‍, ലീല, ജാനകി, സുശീല പിന്നെ സൌന്ദര്‍രാജന്‍, തീര്‍ന്നു! ഇവരൊക്കെ പാടുന്ന പാട്ടുകള്‍ ആരെങ്കിലുമൊക്കെ എഴുതിയതാണെന്നോ ആരെങ്കിലുമൊക്കെ ഈണം നല്‍കിയതാണെന്നോ ചിന്തിക്കാനുള്ള വിവരം വച്ച് തുടങ്ങിയിരുന്നില്ല.
"മൂപ്പരാണ് കായലരികത്ത് പാടിയത്"
അവര്‍ക്കും അത്രയൊക്കെയേ അറിയാമായിരുന്നുള്ളൂ. കായലരികത്ത് എന്ന പാട്ട് കേട്ടിട്ടുണ്ടായിരുന്നു. പ്രേംനസീറിനും സത്യനും മധുവും ഒന്നും മനസ്സില്‍ വരാത്ത ആ പാട്ട് വലിയ ഇഷ്ടം ഒന്നുമായിരുന്നില്ല. എങ്കിലും ചോദിച്ചു,
"അയാള്‍ എന്താ ഇവിടെ?"
" ല്ലെ നീളത്തില്‍ പൊന്തി നിക്കണ കമ്പിയുള്ള ആ കെട്ടിടം കണ്ടോ? താണ് കൊയിക്കോട് റേഡിയോ സ്റ്റേഷന്‍! വിടെയാണ് മൂപ്പര് പണിയെടുക്കുന്നെ"
തുടര്‍ന്ന് വായിക്കുക..

No comments:
Post a Comment