Sunday, November 28, 2010

ശശികുമാര്‍

ഒരിക്കല്‍ മലങ്കര കത്തോലിക്ക സഭയുടെ തിരുവല്ല അരമനയില്‍ നിന്നും ഒരു പാതിരി എന്നേ അന്വേഷിച്ചു വന്നു. അടുത്ത ദിവസം തിരുമൂലപുരം സെന്തോമാസ് പള്ളിയില്‍ ഒരു കല്യാണത്തിന്റെ ക്വയറിനു ഓര്‍ക്കെസ്ട്ര തരണമെന്ന് പറഞ്ഞു...സാധാരണ കല്യാണ ക്വയറുകള്‍ക്ക് പോകാറില്ലായിരുന്നുവെങ്കിലും അരമനയില്‍നിന്നും നേരിട്ടുള്ള ക്ഷണം ആയിരുന്നതിനാലും പാതിരി എന്റെ ഒരു സുഹൃത്ത് ആയിരുന്നതിനാലും പോകാമെന്ന് സമ്മതിച്ചു. കല്യാണ സമയത്ത് പള്ളിയില്‍ എത്തിയപ്പോള്‍ അഭൂതപൂര്‍വ്വമായ തിരക്ക്.

ഭൂരിപക്ഷവും പരിചയക്കാര്‍. പരിചയക്കാര്‍ എന്നു പറഞ്ഞാല്‍ എല്ലാവരെയും എനിക്കറിയാം,
പക്ഷെ ആര്‍ക്കും എന്നേ അറിയില്ല. മൊത്തം സിനിമാക്കാര്‍. അന്നാണ് ജീവിതത്തില്‍ ആദ്യമായും അവസാനമായും ദേവരാജനെ നേരില്‍ കാണുന്നത്. പരിചയപ്പെടണമെന്ന് ഉല്‍ക്കടമായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ആളിന്റെ വെറുപ്പിക്കുന്ന സ്വഭാവത്തെക്കുറിച്ച് കേട്ടറിവ് ഉണ്ടായിരുന്നതിനാല്‍
വേണ്ടെന്നു വച്ചു "ഒന്ന് പരിചയപ്പെടാന്‍ വന്നതാ" എന്നു പറഞ്ഞാല്‍, "പരിചയപ്പെട്ടിട്ട് എന്നാത്തിനാ?" എന്നു നപുംസഹ സ്വരത്തില്‍ തിരിച്ചു ചോദിച്ചാല്‍ ഉള്ള ബഹുമാനം നഷ്ടപ്പെടും എന്നതിനാല്‍ മാറി നിന്ന് കണ്കുളിര്‍ക്കെ കണ്ടു. ദേവരാജന്റെ മുന്നില്‍ വച്ചു ഉപകരണങ്ങള്‍
മീട്ടുവാന്‍ കുടെയുള്ളവര്‍ക്ക് പേടി. എനിക്കൊന്നും തോന്നിയില്ല. ഈച്ച എന്തിനാ ആനയെ പേടിക്കുന്നത്? ആന എന്തിനാ ഈച്ചയെ പേടിക്കുന്നത്?

                        അങ്ങിനെ വെള്ളമുണ്ടും ജുബ്ബയും അണിഞ്ഞ ജോണ്‍ എന്ന മനുഷ്യന്റെ മകളുടെ കല്ല്യാണത്തിനു അന്ന് മലയാളത്തില്‍ നിര്‍മ്മാണത്തിലിരുന്ന എല്ലാ സിനിമകളുടെയും ഷൂട്ടിംഗ് അവിടെ വച്ചു നടത്താമായിരുന്നു, ലൊക്കേഷനും സാഹചര്യവും അനുകൂലമായിരുന്നുവെങ്കില്‍.

No comments:

Post a Comment